ഒമാനില്‍ മൂല്യ വര്‍ദ്ധിത നികുതി വര്‍ദ്ധിപ്പിക്കില്ല; അടുത്ത വര്‍ഷം ആദായ നികുതിയുമില്ല

Published : Dec 22, 2022, 07:16 PM IST
ഒമാനില്‍ മൂല്യ വര്‍ദ്ധിത നികുതി വര്‍ദ്ധിപ്പിക്കില്ല; അടുത്ത വര്‍ഷം ആദായ നികുതിയുമില്ല

Synopsis

രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 11 ശതമാനവും ജിഡിപിയുടെ മൂന്ന് ശതമാനവും വരും പ്രതീക്ഷിത കമ്മി.

മസ്‍കത്ത്: ഒമാനില്‍ അടുത്ത വര്‍ഷം മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്നും ആദായ നികുതി നടപ്പാക്കില്ലെന്നും ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സലീം അല്‍ ഹബ്‍സി പറഞ്ഞു.  2023ലേക്കുള്ള ബജറ്റിൽ ആകെ 1295 കോടി ഒമാനി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ബജറ്റ് കമ്മി 130 കോടി റിയാല്‍ ആയിരിക്കും. 

രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 11 ശതമാനവും ജിഡിപിയുടെ മൂന്ന് ശതമാനവും വരും പ്രതീക്ഷിത കമ്മി. എന്നാൽ എണ്ണ ഉത്പാദനം ദിവസം ശരാശരി 11.75 ലക്ഷം ബാരലായി ഉയരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടായാലും ദേശീയ സമ്പദ്ഘടന അഞ്ച് ശതമാനം വളരുമെന്നും വിലയിരുത്തുന്നു.

Read also:  സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് ജയില്‍ ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

അമിത വേഗത മുതല്‍ ശബ്‍ദ മലിനീകരണം വരെ; ആഘോഷങ്ങള്‍ക്കിടെ പിടിച്ചെടുത്തത് 75 വാഹനങ്ങള്‍
​​​​​​​മനാമ: ബഹ്റൈനിലെ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ 75 വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. അനുവദനീയമായതിലും ഉയര്‍ന്ന വേഗതയിലുള്ള ഡ്രൈവിങ്, വാഹനങ്ങളുടെ ഘോഷയാത്ര, വാഹനങ്ങള്‍ കൊണ്ടുള്ള ശബ്‍ദ മലിനീകരണം എന്നിവയും ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന മറ്റ് നിയമലംഘങ്ങളും നടത്തിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്ന് അറിയിച്ച ട്രാഫിക് ഡയറക്ടറേറ്റ്, നിയമം ലംഘിക്കുന്ന  വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Read also: ഖത്തറില്‍ വാഹനങ്ങളില്‍ നിന്ന് സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധി നാളെ അവസാനിക്കും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – പുത്തൻ ഗെയിമിങ് അനുഭവം! അടുത്ത വിജയി നിങ്ങളാകുമോ?
സൗദിയിലെ പ്രവാസി സമൂഹത്തെ നടുക്കിയ ദമ്പതികളുടെ കൊലപാതകം; മൃതദേഹം ഇന്ന് നാട്ടിലേക്ക്