സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് ജയില്‍ ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

By Web TeamFirst Published Dec 22, 2022, 6:18 PM IST
Highlights

സൗദി അറേബ്യയെ അപമാനിച്ചതിനും മറ്റൊരു രാജ്യവുമായുള്ള കുവൈത്തിന്റെ ബന്ധം മോശമാക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഇടപെടല്‍ നടത്തിയതിന് ഫോറിന്‍ സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസ് നിയമം 30/1970ലെ നാലാം വകുപ്പ് പ്രകാരവുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരുന്നത്.

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് മൂന്ന് വര്‍ഷം കഠിന തടവ്. കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചതെന്ന് പ്രാദേശിക മാധ്യമമായ അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

സൗദി അറേബ്യയെ അപമാനിച്ചതിനും മറ്റൊരു രാജ്യവുമായുള്ള കുവൈത്തിന്റെ ബന്ധം മോശമാക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഇടപെടല്‍ നടത്തിയതിന് ഫോറിന്‍ സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസ് നിയമം 30/1970ലെ നാലാം വകുപ്പ് പ്രകാരവുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരുന്നത്. വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം മൂന്ന് വര്‍ഷത്തെ കഠിന് തടവാണ് പ്രതിക്ക് വിധിച്ചത്.

Read also: പ്രവാസികള്‍ക്ക് തിരിച്ചടി; ഒരു തൊഴില്‍ മേഖല കൂടി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി

സൗദി അറേബ്യയിൽ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍സറാറിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. പരിക്കേറ്റവരെ മലീജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ ദമാം മെഡിക്കല്‍ കോംപ്ലക്‌സിലേക്കും ഒരാളെ ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സക്കായി മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഏത് നാട്ടുകാരാണെന്ന് അറിവായിട്ടില്ല.

Read also: സൗദി അറേബ്യയില്‍ ഓടിക്കൊണ്ടിരിക്കെ ആഡംബര കാറിന് തീപിടിച്ചു - വീഡിയോ

പിന്നിലേക്ക് എടുത്ത വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു
​​​​​​​റിയാദ്: നിർത്തിയിട്ടിരുന്ന വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ഇടിച്ച് മലയാളി, സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ വെള്ളൂർ താഴെമുക്ക് സ്വദേശി നെച്ചിത്തടത്തിൽ അബൂബക്കർ (53) ആണ് മരിച്ചത്. ജിദ്ദ നയീം ഡിസ്ട്രിക്റ്റിൽ ഫ്ലവർമിൽ ജീവനക്കാരനായ അബൂബക്കറിനെ ഇദ്ദേഹത്തെ മില്ലിന് മുന്നിൽ നിർത്തിയിട്ട വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെയാണ് ഇടിച്ചത്. പരേതരായ നെച്ചി തടത്തിൽ മുഹമ്മദിന്റെയും നൂറേങ്ങൽ ഫാത്തിമയുടെയും മകനാണ്. ഭാര്യ - മൈമൂന. മക്കൾ - സൽമാൻ ഫാരിസ്, ഷംനാദ്. ഇരുവരും വിദ്യാർത്ഥികളാണ്. 

Read also: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

click me!