മദ്യം നിർമിച്ചതിനും വിൽപ്പന നടത്തിയതിനും പ്രവാസി അറസ്റ്റിൽ

Published : Jan 28, 2025, 01:23 PM IST
മദ്യം നിർമിച്ചതിനും വിൽപ്പന നടത്തിയതിനും പ്രവാസി അറസ്റ്റിൽ

Synopsis

മദ്യം അനധികൃതമായി നിർമിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത പ്രവാസിയെ അൽ-സൂർ അന്വേഷണ സംഘം പിടികൂടി. മദ്യവും നിർമാണ ഉപകരണങ്ങളും പണവും ഇയാളിൽ നിന്ന് കണ്ടെടുത്തു

കുവൈത്ത് സിറ്റി: മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി അൽ-സൂർ അന്വേഷണ സംഘം അറിയിച്ചു. ഇയാളിൽ നിന്നും വലിയ തോതിൽ മദ്യവും നിർമാണ ഉപകരണങ്ങളും പണവും കണ്ടെടുത്തു. മദ്യം വ്യാപാരം ചെയ്തതിൽ നിന്ന് ലഭിച്ച തുകയാണിതെന്ന് പ്രതി സമ്മതിച്ചു.

read also: ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് നാടുകടത്തിയത് നിയമലംഘകരായ 10,948 പ്രവാസികളെ; വ്യാപക പരിശോധന തുടരുന്നു

സബാഹ് അൽ അഹമ്മദ് ഏരിയയിൽ ഒരു പ്രവാസി മദ്യം നിർമിച്ച് വിൽക്കുന്നതായി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിച്ചതിന് ശേഷം  റെയ്ഡ് നടത്തി. തുടർ നിയമ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറിയിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം