സോഷ്യല്‍ മീഡിയ ദുരുപയോഗം; മലയാളി യുവാവിന് സൗദിയില്‍ ശിക്ഷ വിധിച്ചു

Published : Sep 20, 2018, 09:16 AM IST
സോഷ്യല്‍ മീഡിയ ദുരുപയോഗം; മലയാളി യുവാവിന് സൗദിയില്‍ ശിക്ഷ വിധിച്ചു

Synopsis

ആലപ്പുഴ സ്വദേശി വിഷ്‌ണു ദേവിനെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ദമ്മാം ക്രിമിനൽ കോടതി ശിക്ഷിച്ചത്. നാല് മാസം മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 

ദമാം: സൗദിയിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത മലയാളി യുവാവിന് അഞ്ചു വർഷം തടവും ഒന്നര ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചു. സൗദിയിലെ നിയമ വ്യവസ്ഥക്ക് എതിരെയും പ്രവാചകനെതിരെയും ട്വിറ്ററിലൂടെ മോശം പരാമർശം നടത്തിയതിനെതിരെയായിരുന്നു  കേസ്. 

ആലപ്പുഴ സ്വദേശി വിഷ്‌ണു ദേവിനെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ദമ്മാം ക്രിമിനൽ കോടതി ശിക്ഷിച്ചത്. നാല് മാസം മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഒരു വനിതയുമായി ട്വിറ്ററിൽ നടത്തിയ ആശയ വിനിമയത്തിനിടെ, രാജ്യത്തിനും പ്രാവാചകനുമെതിരെ അപകീർത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിതിനാണ് ദമ്മാമിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

രാജ്യത്തെ മതപരവും ധാർമികവുമായ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതും നിർമ്മിക്കുന്നതും വിലക്കിക്കൊണ്ടുമുള്ള ഉത്തരവ് രണ്ടാഴ്ച മുൻപാണ് സൗദിയിൽ പ്രാബല്യത്തിൽ വന്നത്. നിയമം കർശനമാക്കിയ ശേഷം  ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ വകുപ്പിൽ ശിക്ഷിക്കപ്പെടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും