പ്രവാസി മലയാളികള്‍ക്ക് നിയമസഹായവുമായി നോര്‍ക്കാ റൂട്ട്സ്

By Web TeamFirst Published Dec 8, 2018, 3:32 AM IST
Highlights

 പ്രവാസി മലയാളികൾ നേരിടുന്ന നിയമപ്രശ്‍നങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ  എത്തിക്കുക എന്നതാണ്  ഈ പദ്ധതിയുടെ ലക്ഷ്യം.

തിരുവനന്തപുരം:പ്രവാസി മലയാളികൾ വിദേശ നാടുകളിൽ നേരിടുന്ന നിയമപ്രശ്‍നങ്ങൾക്ക് നോർക്കാ റൂട്ട്സ് വഴി നിയമസഹായം നൽകുവാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നു.വിദേശത്ത് ജോലി ചെയ്ത അഭിഭാഷകർക്കാണ് പ്രവാസിനിയമസെല്ലിൽ മുൻഗണന ലഭിക്കുക. ഇതിനു വേണ്ടിയുള്ള അപേക്ഷകൾ ഉടൻ തന്നെ കേരള സർക്കാർ ക്ഷണിക്കും.

അതാതു  രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചായിരിക്കും പ്രവാസി നിയമ സഹായസെല്ലിന് രൂപം നൽകുന്നത്. ഇതോടൊപ്പം ലീഗൽ ലൈസൺ ഓഫീസർന്മാരെയും നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. പ്രവാസി മലയാളികൾ നേരിടുന്ന നിയമപ്രശ്‍നങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ  എത്തിക്കുക എന്നതാണ്  ഈ പദ്ധതിയുടെ ലക്ഷ്യം.

തൊഴിൽ വിഷയങ്ങൾ, വിസ,ജയിൽ ശിക്ഷ, മറ്റു സാമൂഹിക പ്രശ്‍നങ്ങൾ ഇവയെല്ലാം ഈ സഹായ പദ്ധതിയുടെ പരിധിയിൽ വരും. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ,മധ്യപൂർവേഷ്യൻ രാജ്യങ്ങളിലുള്ള പ്രവാസികൾക്കും ഈ പദ്ധതിയുടെ സഹായം ലഭിക്കും. 

രണ്ടു  വര്‍ഷം കേരളത്തിൽ  അഭിഭാഷക വൃത്തി  ചെയ്തിട്ടുള്ളവരും, അതാതു രാജ്യങ്ങളിലെ  നിയമ പ്രശ്ങ്ങൾ ചെയ്തു പരിചയമുള്ള അഭിഭാഷകർക്കാണ്  ലീഗൽ സെൽ  ലൈസൺ ഓഫീസർമാരായി നിയമനം ലഭിക്കുക. ഇവരെ   തെരഞ്ഞെടുക്കുന്നതിനായി  കേരള സർക്കാർ  ഒരു സമിതിക്കും  രൂപം നൽകിക്കഴിഞ്ഞു.

click me!