
ദില്ലി: പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്ല് പാര്‍ലമെന്‍റിന്‍റെ ഈ ശീതകാല സമ്മേളനത്തിൽ തന്നെ രാജ്യസഭയിൽ കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
പ്രവാസി വോട്ടിനുള്ള ബില്ല് കഴിഞ്ഞ ഓഗസ്റ്റ് 5-ന് ലോക്സഭ പാസാക്കിയിരുന്നു. പകരക്കാരൻ വഴി പ്രവാസികൾക്ക് വോട്ടുചെയ്യാനുള്ള അവസരമാണ് ഇതിലൂടെ കിട്ടുക. ശീതകാല സമ്മേളനത്തിൽ രാജ്യസഭ പ്രവാസി വോട്ട് ബില്ല് പാസാക്കുകയാണെങ്കിൽ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടുരേഖപ്പെടുത്താനാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam