
വജ്രം പതിച്ച ഒരു വിമാനത്തിന്റെ ചിത്രം കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പറക്കാൻ തയ്യാറായി നിൽക്കുന്ന വജ്രം പതിച്ച ആ വിമാനം കുറച്ചൊന്നുമല്ല ആളുകളെ ആശയക്കുഴപ്പത്തിലാക്കിയത്. എമിറേറ്റ്സ് എയർലൈൻ പോസ്റ്റ് ചെയ്ത ചിത്രം കണ്ടവർക്കൊക്കെ യഥാർത്ഥത്തിൽ അത് വജ്രം തന്നെയാണോ എന്നതായിരുന്നു പ്രധാന സംശയം.
എന്നാൽ, ചിത്രത്തിന് പിന്നിലുള്ള യഥാർത്ഥ കഥ പറയുകയാണ് എമിറേറ്റ്സ്. സാറ ഷക്കീൽ തയ്യാറാക്കിയ ചിത്രമാണിതെന്നായിരുന്നു എമിറേറ്റ്സിന്റെ വിശദീകരണം. ചിത്രകലാകാരിയായ സാറ ഷക്കീൽ ഡിസംബർ നാലിന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമായിരുന്നു ഇത്. 4.8 ലക്ഷം ഫോളോവേഴ്സുള്ള സാറയുടെ പോസ്റ്റിന് 54,00ലധികം ലൈക്കുകളാണ് ലഭിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ചിത്രം കണ്ട് ഇഷ്ടപ്പെട്ട എമിറേറ്റ്സ് സാറയുടെ സമ്മതത്തോടെ ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതുവരെ 12,000 ലൈക്കുകളും 4,000 റീട്വീറ്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam