അടുത്ത രണ്ട് ദിവസം ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത, ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്

Published : Sep 28, 2025, 04:53 PM IST
qatar weather

Synopsis

അടുത്ത രണ്ട് ദിവസം ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തര്‍ കാലാവസ്ഥ വകുപ്പ്. ചില പ്രദേശങ്ങളിൽ ദൂരദൃശ്യപരിമിതി ഉണ്ടാകാൻ സാധ്യതയുണ്ട്.

ദോഹ: തിങ്കളും ചൊവ്വയും (ഒക്‌ടോബർ 29,30) രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ കാറ്റ് പൊടിമണ്ണ് ഉയരാൻ കാരണമായേക്കാം. അതിനാൽ ചില പ്രദേശങ്ങളിൽ ദൂരദൃശ്യപരിമിതി ഉണ്ടാകാൻ സാധ്യതയുണ്ട്. വാഹനയാത്രക്കാരടക്കമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. ഈ സമയത്ത് സമുദ്ര മേഖലകളിലും ജാഗ്രതാ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ത്യ ഓഫ് വണ്ടേഴ്സ്', കുവൈത്തിൽ ഇന്ത്യൻ ടൂറിസം പ്രമോഷൻ ക്യാമ്പയിന് തുടക്കമായി
125 നിലകളുള്ള കൂറ്റൻ കെട്ടിടത്തിന് മുകളിൽ എമിറേറ്റ്‌സിന്‍റെ എയർബസ് എ380! 'ദുബൈ എയർ ഹോട്ടൽ' വീഡിയോക്ക് പിന്നിൽ