വാഹനം മറിഞ്ഞ് തീപിടിച്ചു, ഒമാനിൽ ഒരാൾ മരിച്ചു

Published : Sep 28, 2025, 04:34 PM IST
vehicle accident in oman

Synopsis

ഒമാനിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വാഹനം മറിഞ്ഞ് തീപിടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്.

മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ ഒരു ഒമാൻ പൗരന് ദാരുണാന്ത്യം. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസിലുണ്ടായ വാഹനാപകടത്തിലാണ് ഒമാൻ പൗരൻ മരിച്ചത്. വാഹനം മറിഞ്ഞ് തീപിടിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്.

വടക്കൻ ബാത്തിനയിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ ഫയർ ആൻഡ് റെസ്‌ക്യൂ ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗതാഗത സുരക്ഷാ നിയമങ്ങൾ അനുസരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു