കൊവിഡ് പ്രോട്ടോകോൾ ലംഘനം; സലാലയിൽ രണ്ട് വാണിജ്യ സ്ഥാപനങ്ങൾക്ക് നോട്ടീസ്

By Web TeamFirst Published Aug 4, 2021, 7:33 PM IST
Highlights

ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, ഭക്ഷണശാലകൾ, ബാര്‍ബര്‍ ഷോപ്പുകൾ, ബ്യൂട്ടിപാർലർ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.

മസ്‍കത്ത്: ദോഫാർ ഗവര്‍ണറേറ്റിലെ ദൽക്കൂതില്‍ കൊവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ രണ്ട് വാണിജ്യ സ്ഥാപനങ്ങൾക്ക്  നോട്ടീസ് നൽകുകയും ഏഴു സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തിനായുള്ള ഒമാൻ  സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനാണ് ദോഫാർ നഗരസഭ ഉദ്യോഗസ്ഥ സംഘം  പരിശോധന  നടത്തിയത്.

ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, ഭക്ഷണശാലകൾ, ബാര്‍ബര്‍ ഷോപ്പുകൾ, ബ്യൂട്ടിപാർലർ എന്നിവടങ്ങളിൽ നടത്തിയ  പരിശോധനയിൽ രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഏഴു  സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും ചെയ്തതായി ദോഫാർ മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

click me!