
തിരുവനന്തപുരം: വിമാനത്താവളത്തില്‍(airport) യാത്രക്കാരെ കൊവിഡ് ടെസ്റ്റിന്റെ(covid test) മറവില്‍ സുതാര്യമല്ലാത്ത പരിശോധന നടത്തി വലിയ തുക ഈടാക്കുകയും തെറ്റായ റിസല്‍ട്ട് നല്‍കി പ്രവാസികളുടെ യാത്ര അനിശ്ചിതത്തിലാക്കി തൊഴില്‍ നഷ്ടപ്പെടുത്തുന്ന സ്ഥിതി വിശേഷത്തിനുമെതിരെ കേരള പ്രവാസി കമ്മീഷന്‍ നടപടി സ്വീകരിക്കുന്നു. ഈ വരുന്ന പതിനാലാം തീയതി എറണാകുളത്ത് നടക്കുന്ന അദാലത്തിലേക്ക് പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി സലീം പള്ളി വിളയില്‍ അടക്കമുള്ളവരോട് എത്തപ്പെടാന്‍ ജസ്റ്റിസ് പി.ഡി.രാജന്‍ ചെയര്‍പേഴ്‌സണായ പ്രവാസി കമ്മീഷന്‍ നോട്ടീസയച്ചിരിക്കുകയാണ്.
സിവില്‍ ഏവിയേഷന്‍ സെക്രട്ടറി, അദാനി, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ മാനേജര്‍ , കോഴിക്കോട് അരയടത്ത് പാലത്തിനടുത്തെ മെട്രോ ഹെല്‍ത്ത് ലാബോറട്ടറീസ് എം.ഡി. ഡോക്ടര്‍. നൗഷാദ്, മെട്രോ ഹെല്‍ത്ത് ലാബോറട്ടറീസ് തിരുവനന്തപുരം ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികളെയാണ് കമ്മീഷന്‍ അദാലത്തിലേക്ക് നോട്ടീസയച്ച് വിളിപ്പിച്ചിരിക്കുന്നത്.
വിമാനത്താവളത്തില്‍ എത്തുന്ന ദുബൈ യാത്രക്കാരായ പ്രവാസികള്‍ക്കായി കൊവിഡ് പരിശോധന കേന്ദ്രത്തിനായി അനുവാദം ചോദിച്ച സംസ്ഥാന സര്‍ക്കാരിനെ സുരക്ഷിതത്വത്തിന്റെ പേരില്‍ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സിക്ക് പരിശോധന കേന്ദ്രം അനുവദിക്കുകയായിരുന്നു. പ്രവാസി സംഘങ്ങളുടെ കൂട്ടായ പ്രതിഷേധം ആണ് ഇതിനെതിരെ അലയടിക്കുന്നത്.ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളിലുടെ അറിയാന്‍ കഴിഞ്ഞതിന്റെയും പ്രവാസി സംഘടനകള്‍ അറിയിച്ചതിന്റെയും അടിസ്ഥാനത്തിലാണ് കേരള പ്രവാസി കമ്മീഷന്‍ കൃത്യമായ ഇടപെടല്‍ നടത്തിയതെന്ന് പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍ അറിയിച്ചു,
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam