corruption : സൗദിയില്‍ അഴിമതി വിരുദ്ധ അതോറിറ്റി റെയ്ഡില്‍ 233 പേര്‍ അറസ്റ്റില്‍

Published : Jan 05, 2022, 09:07 PM ISTUpdated : Jan 05, 2022, 09:16 PM IST
corruption : സൗദിയില്‍ അഴിമതി വിരുദ്ധ അതോറിറ്റി റെയ്ഡില്‍ 233 പേര്‍ അറസ്റ്റില്‍

Synopsis

കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ അഡ്മിനിസ്‌ട്രേറ്റീവ്, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) അഴിമതി വിരുദ്ധ അതോറിറ്റി കഴിഞ്ഞ മാസം നടത്തിയ റെയ്ഡുകളില്‍ 233 പേര്‍ പിടിയിലായതായി ഓവര്‍സൈറ്റ് ആന്‍ ആന്റി കറപ്ഷന്‍ അതോറിറ്റി( Oversight and Anti-Corruption Authority) അറിയിച്ചു. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. അഴിമതി കുറ്റത്തില്‍ മറ്റ് 641 പേര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ അഡ്മിനിസ്‌ട്രേറ്റീവ്, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.  5,518 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പ്രതിരോധ, ആഭ്യന്തര, നാഷണല്‍ ഗാര്‍ഡ്, ഫോറിന്‍ അഫയേഴ്‌സ്, ആരോഗ്യ, ജസ്റ്റിസ് ആന്‍ഡ് മുന്‍സിപ്പല്‍, റൂറല്‍ ആന്‍ഡ് ഹൗസിങ് അഫയേഴ്‌സ് മന്ത്രാലയങ്ങളിലെ 233 ജീവനക്കാര്‍ പിടിയിലായത്.

ഇവരെ വിചാരണയ്ക്ക് ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കമ്മീഷന്‍ അറിയിച്ചു. സ്വദേശികളും വിദേശികളുമുള്‍പ്പെടെ 641  പേര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക രംഗത്തും ഭരണരംഗത്തും അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ ടോള്‍ ഫ്രീ നമ്പരായ  980ലോ nazaha.gov.sa@980 എന്ന ഇമെയിലിലോ 0114420057 എന്ന ഫാക്‌സ് നമ്പരിലോ അറിയിക്കണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു. 

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) മയക്കുമരുന്ന് ഉപയോഗിക്കുകയും (Consuming narcotic drugs) അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്‍ത നാല് പേര്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. റിയാദിലായിരുന്നു സംഭവം.

മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ അഭിമാനം നടിച്ചുകൊണ്ടുള്ള വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം നടത്തിയത്. ഒരു പാകിസ്ഥാന്‍ സ്വദേശിയെയും ബംഗ്ലാദേശുകാരനെയും റിയാദ് പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ നടത്തിയ അന്വേഷണത്തിലാണ്, വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് സ്വദേശികള്‍ വലയിലായത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ