ഒമാനില്‍ ആശ്വാസം പകര്‍ന്ന് കൊവിഡ് കണക്കുകള്‍; ആശപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവ്

By Web TeamFirst Published Aug 5, 2021, 10:29 PM IST
Highlights

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ കൊവിഡ് രോഗം മൂലം പുതിയ രോഗികളാരും സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്നും കണക്കുകൾ  വ്യക്തമാക്കുന്നു.

മസ്‍കത്ത്: ഒമാനില്‍ കൊവിഡ്  രോഗം മൂലം ചികിത്സക്കായെത്തുന്ന  രോഗികളുടെ എണ്ണം കുറയുന്നതായി  സുൽത്താൻ ഖാബൂസ് യൂണിവേഴ്‍സിറ്റി ആശുപത്രിയുടെ പ്രതിദിന സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ കൊവിഡ് രോഗം മൂലം പുതിയ രോഗികളാരും ഇവിടെ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്നും കണക്കുകൾ  വ്യക്തമാക്കുന്നു.

കൊവിഡ് സ്ഥിരീകരിക്കപ്പെട്ട 69 രോഗികളാണ് നിലവിൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്‍സിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ളത്. കൊവിഡ് രോഗികളുടെ ചികിത്സക്കായി 157 ബെഡുകളാണ്  സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ തയ്യാറാക്കിയിട്ടുള്ളതെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

click me!