മനുഷ്യക്കടത്തും വേശ്യാവൃത്തിക്ക് പ്രേരണയും; രണ്ട് പ്രവാസികള്‍ അറസ്റ്റിൽ

Published : Aug 05, 2021, 09:58 PM IST
മനുഷ്യക്കടത്തും വേശ്യാവൃത്തിക്ക് പ്രേരണയും;  രണ്ട് പ്രവാസികള്‍ അറസ്റ്റിൽ

Synopsis

ഗാർഹിക തൊഴിലിനായി എത്തിയ സ്ത്രീകളെ  ആകർഷക ശമ്പളം നൽകാമെന്നും ഒപ്പം  മറ്റു വ്യാജ വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ച് തൊഴിൽ സ്ഥലത്ത് നിന്നും പുറത്തു കൊണ്ടുവരുന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തനം

മസ്‍കത്ത്: ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക തൊഴിലിനായി എത്തിയ സ്ത്രീകളെ  ആകർഷക ശമ്പളം നൽകാമെന്നും ഒപ്പം  മറ്റു വ്യാജ വാഗ്ദാനങ്ങളും നൽകി പ്രലോഭിപ്പിച്ച് തൊഴിൽ സ്ഥലത്ത് നിന്നും പുറത്തു കൊണ്ടുവന്ന രണ്ടു ഏഷ്യൻ വംശജരെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ  നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പുറമെ ഈ സ്ത്രീകളെ വേശ്യാവൃത്തിക്ക്  പ്രേരിപ്പിച്ചുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ