സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണം ഉയരുന്നു

Published : Feb 16, 2021, 07:17 PM IST
സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണം ഉയരുന്നു

Synopsis

ഇതുവരെ രോഗം  സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,368 ആയി. ഇതിൽ 3,64,297 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6441 ആയി. 2630 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും  മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 371 പേരാണ് സുഖം  പ്രാപിച്ചത്. 322 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിഞ്ഞവരിൽ മൂന്നുപേർ കൂടി മരിച്ചു. 

ഇതുവരെ രോഗം  സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,368 ആയി. ഇതിൽ 3,64,297 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6441 ആയി. 2630 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും  മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6  ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 151, കിഴക്കൻ  പ്രവിശ്യ 55, മക്ക 39, അൽബാഹ 22, മദീന 13, അൽഖസീം 9, വടക്കൻ അതിർത്തി മേഖല 8, അൽജൗഫ് 7, അസീർ 6, ഹാഇൽ 4, നജ്റാൻ 3, ജീസാൻ 3, തബൂക്ക് 2.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ