ഒമാനിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ആശങ്ക; ആയിരത്തിലധികം പേർ ആശുപത്രിയിൽ

By Web TeamFirst Published Jun 9, 2021, 8:48 PM IST
Highlights

2,448 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്. ഇതുവരെ 2,06,844 പേർക്ക് രോഗം ഭേദമാകുകയും ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറില്‍ 128 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മസ്‍കത്ത്: ഒമാനിൽ കഴിഞ്ഞ 24  മണിക്കൂറിൽ 1931 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന വ്യക്തമാക്കുന്നു. 14 കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്‍ത ആകെ കൊവിഡ് രോഗികളുടെ എണ്ണം  2,28,579 ആയി.

2,448 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്. ഇതുവരെ 2,06,844 പേർക്ക് രോഗം ഭേദമാകുകയും ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറില്‍ 128 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ  ചികിത്സയിൽ കഴിയുന്ന 329 പേർ ഉൾപ്പെടെ, ഇപ്പോൾ 1021 കൊവിഡ് രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

click me!