വിവാഹമോചിതരായ കുവൈത്തികളുടെ എണ്ണം 45,000 കടന്നു; കണക്കുകൾ പുറത്തുവിട്ട് സിവിൽ ഇൻഫർമേഷൻ അതോറിറ്റി

Published : Aug 20, 2026, 05:42 PM IST
divorce

Synopsis

വിവാഹമോചിതരായ കുവൈത്തികളുടെ എണ്ണം 45,000 കടന്നു. ജൂൺ വരെയുള്ള വിവരങ്ങൾ അനുസരിച്ച് വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം 27,698-ഉം പുരുഷന്മാരുടെ എണ്ണം 17,405-ഉം ആണ്. 40 മുതൽ 44 വയസ്സ് വരെയുള്ള പ്രായപരിധിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചിതരുള്ളത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹമോചിതരായ സ്വദേശികളുടെ എണ്ണം ഏകദേശം 45,103 ആയി ഉയർന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ വരെയുള്ള വിവരങ്ങൾ അനുസരിച്ച് വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം 27,698-ഉം പുരുഷന്മാരുടെ എണ്ണം 17,405-ഉം ആണ്.

40 മുതൽ 44 വയസ്സ് വരെയുള്ള പ്രായപരിധിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചിതരുള്ളത്. 7,512 പേരാണ് ഈ വിഭാഗത്തിലുള്ളത്. 35നും 39നും ഇടയിൽ പ്രായമുള്ള 6,661 പേരും, 45നും 49നും ഇടയിൽ പ്രായമുള്ള 6,636 പേരും വിവാഹമോചിതരായി കണക്കുകളിലുണ്ട്. കുറഞ്ഞ പ്രായക്കാരുടെയും യുവാക്കളുടെയും ഇടയിലും വിവാഹമോചന നിരക്ക് ഉയരുന്നുണ്ട്. 20 വയസ്സിന് താഴെയുള്ള 46 സ്വദേശികൾ വിവാഹമോചനം നേടിയവരിൽ ഉൾപ്പെടുന്നു. ഇതിൽ 43 സ്ത്രീകളും 3 പുരുഷന്മാരുമാണുള്ളത്. കൂടാതെ 20നും 24നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 558 സ്ത്രീകളും 367 പുരുഷന്മാരും ഉൾപ്പെടെ ആകെ 925 വിവാഹമോചന കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ ലഹരിവേട്ട; പ്രവാസികളുൾപ്പടെ 22 പേർ പിടിയിൽ, വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു
സലാലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം, സഹോദരനും സഹോദരിക്കും ദാരുണാന്ത്യം