Saudi Covid Report: സൗദി അറേബ്യയിൽ 632 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം

By Web TeamFirst Published Feb 27, 2022, 10:47 PM IST
Highlights

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,44,374 ഉം രോഗമുക്തരുടെ എണ്ണം 7,22,468 ഉം ആയി. രണ്ട്‍ മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പുതിയ കൊവിഡ് രോഗികളുടെ എണ്ണം (New Covid Cases) വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 632 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ രോഗികളിൽ 995 പേർ രോഗമുക്തി (Covid Recoveries) നേടി. 

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,44,374 ഉം രോഗമുക്തരുടെ എണ്ണം 7,22,468 ഉം ആയി. രണ്ട്‍ മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,996 ആയി. നിലവിൽ 12,910 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 609 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 183, ജിദ്ദ - 57, ദമ്മാം - 49, മദീന - 33, മക്ക - 27, ഹുഫൂഫ് - 25, അബഹ - 23, തായിഫ് - 20, അബഹ - 19. സൗദി അറേബ്യയിൽ ഇതുവരെ 6,07,87,120 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,36,079 ആദ്യ ഡോസും 2,41,66,535 രണ്ടാം ഡോസും 1,06,84,506 ബൂസ്റ്റർ ഡോസുമാണ്.

രണ്ട് ദിവസത്തിന് ശേഷം വലിയ സംഭവം; സസ്‍പെന്‍സുമായി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: ജനങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (Saudi Ministry of Health) പുതിയ അറിയിപ്പ്. രണ്ട് ദിവസത്തിന് ശേഷം വലിയൊരു സംഭവം നടക്കുമെന്നാണ് മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ (Official twitter handle) വഴി അറിയിച്ചിരിക്കുന്നത്. 'നമ്മുടെ ഭാവി ഇപ്പോള്‍' എന്ന തലക്കെട്ടോടെയാണ് അറിയിപ്പ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഭവമെന്നാണ് ആരോഗ്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിക്കുന്നതും. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 

കുവൈത്തിന്റെ കര അതിര്‍ത്തി പോയിന്റുകള്‍ മുഴുവന്‍ സമയവും തുറന്നു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ കര അതിര്‍ത്തി പോയിന്റുകള്‍ (Kuwait land border points) 24 മണിക്കൂറും തുറന്നു. ആരോഗ്യ മന്ത്രാലയവുമായി (Ministry of Health) സഹകരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് (Ministry of Interior) ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്കും കുവൈത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്കും (Travelers arriving and departing) 24 മണിക്കൂറും ഇനി അതിര്‍ത്തി കടക്കാം.

എല്ലാ യാത്രക്കാരെയും 24 മണിക്കൂറും അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 

click me!