
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാന്‍ ലഭിച്ച അതുല്യ അവസരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരകയുമായ നൈല ഉഷ.
യുഎഇയില്‍ താമസിച്ചിട്ടുള്ള ഏതൊരാളോടും ചോദിക്കൂ, ശൈഖ് മുഹമ്മദിനെ സന്ദര്‍ശിക്കണമെന്നത് അവരുടെ ഒരു സ്വപ്നമായിരിക്കുമെന്ന് ഉറപ്പ്. 15 വര്‍ഷം കാത്തിരുന്ന ശേഷമാണ് എനിക്ക് ആ അവസരം ലഭിച്ചത് - നൈല ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസത്തെ ഇഫ്‍താറിനിടെയാണ് ദുബായ് ഭരണാധികാരിയെ കാണാനും സംസാരിക്കാനും നൈലയ്ക്ക് അവസരം ലഭിച്ചത്. ശൈഖ് മുഹമ്മദിനെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്. ഈ രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കും ശൈഖ് മുഹമ്മദിന് നന്ദി അറിയിക്കുന്നു. ശൈഖ് മുഹമ്മദിനൊപ്പമുള്ള ഇഫ്താറില്‍ പങ്കുടുക്കാന്‍ സഹായിച്ചതിന് ദുബായ് മീഡിയ ഓഫീസിനും നൈല ഫേസ്ബുക്ക് പോസ്റ്റില്‍ നന്ദി പറയുന്നു.
ഒരു പതിറ്റാണ്ടോളം ദുബായില്‍ റേഡിയോ അവതാരകയായിരുന്ന നൈല അതിന് ശേഷമാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ പൃഥിരാജ് ചിത്രം ലൂസിഫറാണ് നൈലയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam