Gulf News : നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ നഴ്സുമാര്‍ക്ക് ഒ ഇ ടി പരിശീലനം

Published : Nov 26, 2021, 08:18 PM IST
Gulf News : നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ നഴ്സുമാര്‍ക്ക് ഒ ഇ ടി പരിശീലനം

Synopsis

നൈസ് (നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ്) അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് പ്രവേശനത്തിന് ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. കോഴ്സ് ഫീസിന്റെ 75 ശതമാനം  തുകയും സ്‌കോളര്‍ഷിപ്പ് ലഭിക്കും.

തിരുവനന്തപുരം : ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ്(Norka roots) സ്‌കോളര്‍ഷിപ്പോടെ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) (OET)പരിശീലനത്തിന് അവസരം.

നൈസ് (നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ്) അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് പ്രവേശനത്തിന് ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. കോഴ്സ് ഫീസിന്റെ 75 ശതമാനം  തുകയും സ്‌കോളര്‍ഷിപ്പ് ലഭിക്കും. തത്പരരായ ഉദ്യോഗാര്‍ഥികള്‍ skill.norka@gmail.com എന്ന ഇ-മെയിലിലേക്ക്  ബയോഡേറ്റ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9895762632, 9567293831, 9946256047, 18004253939 (ടോള്‍ ഫ്രീ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 

തിരുവനന്തപുരം : നോര്‍ക്ക-റൂട്ട്സ്(Norka roots)മുഖേന പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവുംലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണ  ധനസഹായം(Financial aid) നല്‍കുന്നത്. മൂന്നുലക്ഷംരുപ വരെയാണ് ധനസഹായം.  

സഹകരണസംഘങ്ങളുടെഅടച്ചുതീര്‍ത്ത ഓഹരിമൂലധനത്തിന്റെഅഞ്ച് ഇരട്ടിക്ക്സമാനമായതുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷംരൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷംരൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും.  അപേക്ഷിക്കുന്ന സമയത്ത്സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയുംവേണം.  എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം.  ബൈലോയില്‍സര്‍ക്കാര്‍ ധനസഹായംസ്വീകരിക്കുന്നതിന് വ്യവസ്ഥഉണ്ടായിരിക്കണം.  സംഘത്തിന്റെ മുന്‍ സാമ്പത്തികവര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട്ഹാജരാക്കുകയും വേണം.

പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെകുറഞ്ഞത് 10 പേര്‍ക്കെങ്കിലുംതൊഴിലുംവരുമാനവുംലഭ്യമാകുന്ന സംരംഭങ്ങള്‍ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളളസംരംഭങ്ങള്‍ മേല്‍പ്രകാരംതൊഴില്‍ലഭ്യമാകത്തക്കതരത്തില്‍വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷംരൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്.  

സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക. അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ, ഭരണസമിതിതീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയആഡിറ്റ്റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2021 ഡിസംബര്‍ 10 നകം ചീഫ്എക്സിക്ക്യൂട്ടീവ്ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ് , നോര്‍ക്ക സെന്റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റിലോ  18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നുംമിസ്ഡ്കോള്‍സേവനം) എന്നീ ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ