Holiday in Oman : ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

Published : Feb 20, 2022, 08:36 PM IST
Holiday in Oman : ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

Synopsis

മാര്‍ച്ച് ഒന്നിന് രാജ്യത്തെ പൊതു,സ്വകാര്യ മേഖലകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മസ്‌കറ്റ്: ഇസ്‌റാഅ്-മിഅ്‌റാജ് (Isra’a Wal Miraj) പ്രമാണിച്ച് ഒമാനില്‍ (Oman) പൊതുഅവധി (Official Holiday) പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നിന് രാജ്യത്തെ പൊതു,സ്വകാര്യ മേഖലകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

റിയാദ്​: സൗദി അറേബ്യ (Saudi Arabia) സ്ഥാപിതമായതിന്റെ സന്തോഷ സൂചകമായി എല്ലാ വർഷവും ഫെബ്രുവരി 22ന് (February 22) രാജ്യത്ത്​ പൊതു അവധിയായിരിക്കുമെന്ന് (Public Holiday) സല്‍മാന്‍ രാജാവ് (King Salman) പ്രഖ്യാപിച്ചു. സൗദി പ്രസ് ഏജൻസിയാണ് (Saudi Press Agency) ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 

സൗദി ദേശീയ ദിനമായി  എല്ലാ വർഷവും സെപ്‍റ്റംബർ 23 ന് രാജ്യത്ത് പൊതുഅവധി നിലവിലുണ്ട്. ഇതിന് പുറമെയാണ് രാജ്യസ്ഥാപന ദിനം കൂടി പൊതുഅവധി ആക്കുന്നത്. ഇതോടെ രാജ്യത്ത് ഇരു പെരുന്നാൾ ദിനങ്ങളിലും സൗദി ദേശീയദിനത്തിലും സൗദി സ്ഥാപിത ദിനത്തിലും പൊതുഅവധിയായിരിക്കും.

റിയാദ്: ഒറ്റയ്‍ക്ക് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ക്ക് ലോകത്ത് ഏറ്റവും സുരക്ഷിത നഗരം സൗദി അറേബ്യയിലെ മദീന. പ്രമുഖ ട്രാവല്‍ ഇന്‍ഷുറന്‍സ് വെബ്‍സൈറ്റായ ഇന്‍ഷ്വര്‍ മൈ ട്രിപ്പ് (InsureMyTrip) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. സ്‍ത്രീകളുടെ സുരക്ഷിത നഗരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ദുബൈ (Dubai). അതേസമയം അവസാന അഞ്ചിലാണ് ദില്ലി (Delhi) ഇടം പിടിച്ചിരിക്കുന്നത്.

കുറ്റകൃത്യങ്ങളുടെ തോത് അങ്ങേയറ്റം കുറവായതാണ് മദീനയെ സുരക്ഷിത നഗരമായി തെരഞ്ഞെടുക്കാന്‍ കാരണം. ഒറ്റയ്‍ക്ക് സഞ്ചരിക്കുമ്പോള്‍ സ്‍ത്രീകള്‍ക്കുള്ള സുരക്ഷിതത്വ ബോധം, കുറ്റകൃത്യങ്ങളുടെ കുറവ്, സ്‍ത്രീകള്‍ക്ക് ആവശ്യമാവുന്ന സഹായങ്ങള്‍ നല്‍കല്‍, സ്‍ത്രീകളെ മാനിക്കല്‍ എന്നിങ്ങനെയുള്ള പത്ത് സൂചകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് നഗരങ്ങളുടെ സുരക്ഷിതത്വ പട്ടിക തയ്യാറാക്കിയത്. ഇതില്‍ പത്ത് പോയിന്റുകളും ലഭിച്ചതോടെയാണ് മദീന ഒന്നാമതെത്തിയത്.

തായ്‍ലന്റിലെ ചിയാങ് മൈ നഗരമാണ് സ്‍ത്രീ സുരക്ഷയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. പത്തില്‍ 9.06 പോയിന്റുകളാണ് ഈ നഗരത്തിനുള്ളത്. തൊട്ട് പിന്നില്‍ 9.04 പോയിന്റുകളോടെ ദുബൈയും അതിന് ശേഷം 9.02 പോയിന്റുകളോടെ ജപ്പാനിലെ ക്യോട്ടോവുമാണുള്ളത്. ചൈനയിലെ മക്കാഉ നഗരമാണ് ഒറ്റയ്‍ക്ക് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ക്ക് സുരക്ഷിതമായ അഞ്ചാമത്തെ നഗരം. പത്തില്‍ 8.75 പോയിന്റുകളാണ് മക്കാഉവിനുള്ളത്.

അതേസമയം തനിച്ച് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമായി കണ്ടെത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‍ബര്‍ഗാണ്. പത്തില്‍ പൂജ്യം പോയിന്റുകളാണ് ജൊഹന്നാസ്‍ബര്‍ഗിന് ഈ പഠന റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. 2.98 പോയിന്റുകളുള്ള ക്വലാലമ്പൂരാണ് തൊട്ട് മുന്നിലുള്ളത്. 3.39 പോയിന്റുകളുള്ള ദില്ലിയും സ്‍ത്രീ സുരക്ഷയുടെ കാര്യത്തില്‍ അവസാന അഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത (3.47 പോയിന്റ്), ഫ്രാന്‍സിലെ പാരിസ് (3.78 പോയിന്റ്)  എന്നിവയാണ് അവസാന അഞ്ച് നഗരങ്ങളുടെ പട്ടികയിലുള്ള മറ്റ് സ്ഥലങ്ങള്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്