യാത്രക്കാർക്ക് സന്തോഷ വാർത്ത; കുറഞ്ഞ ചെലവിൽ പറക്കാം, വിമാന ടിക്കറ്റ് നിരക്കിൽ 20 ശതമാനം വരെ ഓഫറുമായി ഒമാൻ എയർ

Published : Jun 25, 2025, 03:25 PM IST
Flight

Synopsis

പ്രവാസി മലയാളികൾക്ക് ഉൾപ്പെടെ ഏറെ ഗുണകരമായ ഓഫര്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. 

മസ്കറ്റ്: ആഗോള ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ച് ഒമാന്‍റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. കേരള സെക്ടറുകളിലേക്കടക്കം മികച്ച ഓഫറാണ് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നത്. ഇക്കണോമി ക്ലാസുകളില്‍ 20 ശതമാനം വരെ ഓഫറാണ് പ്രഖ്യാപിച്ചത്.

ജൂലൈ രണ്ട് വരെയാണ് ഒമാന്‍ എയറിന്‍റെ ഫ്ലാഷ് സെയില്‍ വഴി ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. കോഴിക്കോടേക്ക് 30 റിയാല്‍, കൊച്ചിയിലേക്ക് 35 റിയാല്‍, തിരുവനന്തപുരത്തേക്ക് 42 റിയാല്‍ എന്നിങ്ങനെയാണ് നിരക്കുകൾ ആരംഭിക്കുന്നത്.

ജൂലൈ രണ്ട് വരെ ഈ ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്തബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയാണ് യാത്രാ കാലാവധി. കേരളത്തിന് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്ക് ഓഫര്‍ ലഭ്യമാണ്. മുംബൈ, ചൈന്നെ, ഡൽഹി, ഗോവ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 25 റിയാലും ലക്‌നോവിലേക്ക് 45 റിയാലുമായാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്. പ്രവാസി മലയാളികൾക്കടക്കംഒമാന്‍ എയറിന്‍റെ ഗ്ലോബല്‍ ഫ്ലാഷ് സെയില്‍ ഏറെ ഗുണകരമാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി, കർശന നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജൻ, ആയിരത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി