
മസ്കറ്റ്: ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകളുമായി ഒമാന്‍ എയര്‍. എല്ലാ ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി എക്കണോമി ക്ലാസിന് 149 ഒമാനി റിയാലും ബിസിനസ് ക്ലാസിന് 309 റിയാലും എന്ന നിരക്കിലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക.
എല്ലാ നികുതികളും എയര്‍പോര്‍ട്ട് ചാര്‍ജുകളും ഹാന്‍ഡ് ബാഗേജ് അലവന്‍സും ഇതില്‍പ്പെടും. അതേസമയം നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നു വരെ മസ്കറ്റിനും ദോഹയ്ക്കും ഇടയില്‍ മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. 49 റിയാലിയിരിക്കും ഇതിന്‍റെ നിരക്ക്. മത്സരം ആരംഭിക്കുന്നതിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും ദോഹയില്‍ എത്തിച്ചേരുന്ന രീതിയിലായിരിക്കും സര്‍വീസ് ക്രമീകരിക്കുക. മാച്ച് ഡേ ഷട്ടില്‍ വിമാനങ്ങള്‍ക്ക് ഒമാന്‍ എയറിന്‍റെ www.omanair.com എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യാം. എല്ലാ യാത്രക്കാരും ഹയ്യ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യുകയും വേണം. മാച്ച് ഡേ ഷട്ടില്‍ വിമാനങ്ങളിലെ യാത്രയ്ക്കും ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഇത് ആവശ്യമാണ്.
Read More - ടിക്കറ്റ് കിട്ടിയില്ലെങ്കിലും ഖത്തറില്‍ പോകാം; വഴി തുറന്ന് അധികൃതര്‍
അതേസമയം ഖത്തറില്‍ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ദോഹ മെട്രോ, ലുസെയ്ല്‍ ട്രാമുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളിലായി 35 എന്‍ട്രി, എക്സിറ്റ് ഗേറ്റുകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെയാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങള്‍, ആരാധകര്‍ക്കായുള്ള വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ ഒമ്പത് മെട്രോ സ്റ്റേഷനുകള്‍. സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പിനിടെ 110 ട്രെയിനുകള്‍ സര്‍വീസ് നടത്തും. 21 മണിക്കൂര്‍ ദോഹ മെട്രോ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചിരുന്നു.
Read More - ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഈ മാസം പ്രാബല്യത്തില്‍ വരും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ