
മസ്കത്ത്: കേരളത്തിലേക്ക് ഉള്ളവ ഉള്‍പ്പെടെ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. എത്യോപ്യന്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുന്നത്. നേരത്തെ 56 സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകളും മുടങ്ങും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 56 സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമെ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മസ്കത്തില്‍ നിന്ന് കോഴിക്കോടുള്ള ഓരോ സര്‍വീസുകളും ഉണ്ടാവില്ല. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നതോടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുമെന്ന ആശങ്കയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam