
മസ്‌കറ്റ്: മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്‌കറ്റില്‍ നിന്ന് ആഴ്ചയില്‍ 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് ഈ സര്‍വീസുകള്‍ ലഭ്യമാകുക. രാജ്യാന്തര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് ആന്‍ഡ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് സെയില്‍സ്, ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.
എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു
മസ്‌കറ്റില്‍ നിന്ന് എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 122 സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തും. ആഴ്ചയില്‍ 18 അധിക സര്‍വീസുകളും ഉണ്ടാകും. ഡല്‍ഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും ആഴ്ചയില്‍ 10 സര്‍വീസുകളും ബെംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകളും ഗോവയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും എയര്‍ലൈന്‍ ഓപ്പറേറ്റ് ചെയ്യും.
ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റുള്ളവരുമായി പങ്കുവെയ്‍ക്കരുത്; ഒമാനില്‍ മുന്നറിയിപ്പുമായി അധികൃതര്‍
മസ്‍കത്ത്: ഇന്റര്‍നെറ്റ് കണക്ഷന്‍ അയല്‍വാസികളുമായും മറ്റള്ളവരുമായും പങ്കുവെയ്‍ക്കരുതെന്ന് ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. നിരവധി പ്രശ്ന സാധ്യതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്‍ക്ക് നിയമപരമായ ബാധ്യതകളുണ്ടാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
വയര്‍ലെസ് നെറ്റ്‍വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‍നങ്ങള്‍ക്ക് പുറമെ ഒരു കണക്ഷന്‍ നിരവധിപ്പേര്‍ പങ്കുവെച്ച് ഉപയോഗിക്കുന്നത് ആ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയെയും ബാധിക്കും. ഒപ്പം വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവാത്തത് പോലുള്ള മറ്റ് സങ്കീര്‍ണതകളും ഇതില്‍ ഒളിഞ്ഞിരിക്കുന്നു.
ഒമാന്‍ നിര്‍മ്മിത ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍
ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യപ്പെടാനും കണക്ഷനുകള്‍ തട്ടിപ്പുകള്‍ക്കായോ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരം നെറ്റ്‍വര്‍ക്കുകള്‍ മതിയായ ലൈസന്‍സില്ലാതെയാണ് സ്ഥാപിക്കുന്നതെങ്കില്‍ കണക്ഷന്റെ ഉടമ നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കും. ഒപ്പം കണക്ഷന്‍ പങ്കുവെയ്‍ക്കാനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അവയുടെ സുരക്ഷിതമായ പരിധികളിലല്ല ഉപയോഗിക്കപ്പെടുന്നതെങ്കില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് വരെ കാണമാവുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ