അഞ്ച് ദിവസം നീണ്ട അവധി, പ്രവാസികൾക്ക് സന്തോഷം; പൊതു, സ്വകാര്യ മേഖലകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഒമാൻ

Published : Mar 11, 2026, 03:57 PM IST
ramadan

Synopsis

ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ. അവധി പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്. മാർച്ച് 19 വ്യാഴാഴ്ച മുതലാണ് അവധി ആരംഭിക്കുക. 

മസ്‌കറ്റ്: ഒമാനിലെ പൊതു-,സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങി. മാർച്ച് 19 വ്യാഴാഴ്ച മുതൽ (ഹിജ്റ വർഷം 1447-ലെ റമദാൻ 29-ാം തീയതി) അവധി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമായ ഈ അവധിക്ക് ശേഷം മാർച്ച് 24 ചൊവ്വാഴ്ച മുതൽ ഔദ്യോഗിക പ്രവർത്തി ദിവസം വീണ്ടും ആരംഭിക്കും. റമദാനിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി കുടുംബസമേതം സമയം ചെലവഴിക്കാനുള്ള അവസരമാണ് ഈ അവധിയിലൂടെ ജീവനക്കാർക്ക് ലഭിക്കുന്നത്. മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിച്ച് ആഘോഷ ദിനത്തിന്റെ അന്തിമ തീയതി സ്ഥിരീകരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വ്യാപക പരിശോധന, 396 പേർ അറസ്റ്റിൽ; 15,000ത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി
36 വർഷത്തെ ഇടവേളയ്ക്ക് ശേഷം സുഡാനിലേക്ക് വിമാന സർവീസ് പുനരാരംഭിച്ച് കുവൈത്ത് എയർവേയ്‌സ്