കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ പരക്കെ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു

Published : Mar 11, 2026, 11:04 AM IST
rain  in  uae

Synopsis

ബുധനാഴ്ച പുലർച്ചെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. പ്രത്യേകിച്ച് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ മഴ ലഭിച്ചു. ഇത് കനത്ത ചൂടിന് ശമനമുണ്ടാക്കുകയും താപനില കുറയ്ക്കുകയും ചെയ്തു, റാസൽഖൈമയിലെ ജെയ്‌സ് പർവതത്തിൽ താപനില 11.6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു.

അബുദാബി: ബുധനാഴ്ച പുലർച്ചെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴ രാജ്യത്തിന് ആശ്വാസമായി. അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ മഴ ലഭിച്ചതോടെ സമീപ ദിവസങ്ങളിലുണ്ടായ കനത്ത ചൂടിന് ശമനമുണ്ടായി. നനഞ്ഞ റോഡുകളിലേക്കും തണുത്ത പ്രഭാതത്തിലേക്കുമാണ് ഇന്ന് യുഎഇ നിവാസികൾ ഉണർന്നത്. മഴയ്‌ക്കൊപ്പം രാജ്യത്ത് താപനിലയും കുറഞ്ഞു. റാസൽഖൈമയിലെ ജെയ്‌സ് പർവതനിരയിൽ പുലർച്ചെ 12 മണിയോടെ താപനില 11.6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. മഴയുടെ മനോഹരമായ ദൃശ്യങ്ങൾ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്റ്റോം സെന്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഇന്നത്തെ കാലാവസ്ഥാ പ്രവചനം

ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ ആകാശം പൂർണ്ണമായും മേഘങ്ങൾക്കിടയിലാകാൻ സാധ്യതയുണ്ട്. അബുദാബിയിൽ പരമാവധി 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി സെൽഷ്യസും ഷാർജയിൽ 28 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തും. രാത്രിയിൽ ഇത് 20-21 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്.

ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം വർദ്ധിക്കാനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ താരതമ്യേന ശാന്തമായിരിക്കും. എന്നാൽ ഒമാൻ കടലിൽ രാവിലെ തിരമാലകൾ ശക്തമാകാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി