ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍റെ പടിഞ്ഞാറന്‍ ഭാഗത്ത് ആഞ്ഞടിച്ചു

By Web TeamFirst Published Sep 26, 2019, 12:17 AM IST
Highlights

അടുത്ത രണ്ടു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്നു ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പിൽ പറയുന്നു. 

മസ്ക്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട  ഹിക്ക ചുഴലിക്കാറ്റ്  ഒമാന്‍റെ പടിഞ്ഞാറന്‍ ഭാഗത്ത് ആഞ്ഞടിച്ചു.  അൽ വുസ്ത ഗവര്‍ണറേറ്റിലെ ദുഃഖമിലാണ്  പുലര്‍ച്ചയോടെ  കാറ്റ് ആഞ്ഞടിച്ചത്. കനത്ത  മഴയും  കാറ്റും മൂലം കെട്ടിടങ്ങൾക്കും മറ്റും നാശ നഷ്ടങ്ങൾ സംഭവിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

അടുത്ത രണ്ടു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്നു ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പിൽ പറയുന്നു. ഹിക്ക  ചുഴലിക്കാറ്റിനെ  നേരിടുവാൻ    എല്ലാ സന്നാഹങ്ങളും  സ്വീകരിച്ചതായി  ഒമാൻ സിവിൽ ഡിഫൻസ് അറിയിച്ചു. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

click me!