Gulf News | ഒമാനില്‍ അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു

By Web TeamFirst Published Nov 20, 2021, 5:14 PM IST
Highlights

മത്സ്യബന്ധന പരിധി ലംഘിച്ചത് അടക്കമുള്ള നിയമ ലംഘനങ്ങളുടെ പേരില്‍ ഒമാനില്‍ അഞ്ച് ബോട്ടുകള്‍ പിടിച്ചെടുത്തു.

മസ്‍കത്ത്: നിയമ ലംഘനം ആരോപിച്ച് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ (Fishing boats) ഒമാന്‍ കൃഷി - മത്സ്യബന്ധന - ജല വിഭവ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അല്‍ വുസ്‍ത (Al Wusta) ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

രാജ്യത്തെ മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തതെന്ന് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോട്ടുകളിലെ ജീവനക്കാരുടെ കൈവശം ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ല. ഇത് പുറമെ മത്സ്യബന്ധനത്തില്‍ പാലിക്കേണ്ട ദൂരം ഇവര്‍ ലംഘിച്ചുവെന്നും അധികൃതര്‍ കണ്ടെത്തി. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ടാക്സി ഡ്രൈവറായ പ്രവാസിയുടെ പണം കവര്‍ന്നത് മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന്
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസിയായ ടാക്സി ഡ്രൈവറുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നെന്ന് (Theft) പരാതി. ഹവല്ലി (Hawalli) ഗവര്‍ണറേറ്റിലാണ് മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന് മോഷണം നടത്തിയതെന്ന് പണം നഷ്‍ടമായ ഡ്രൈവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ശര്‍ഖില്‍ നിന്ന് സല്‍വ ഏരിയയിലേക്ക് മൂന്ന് പേരെയും വാഹനത്തില്‍ കൊണ്ടുവന്ന ഡ്രൈവറാണ് പരാതി നല്‍കിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം ഇവര്‍ തന്റെ പഴ്‍സും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്ന് കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഉത്തരവ് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

click me!