ഒമാനിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; അൽ വുസ്തയിലും ദോഫാറിലും ജാഗ്രതാ നിർദ്ദേശം

Published : Oct 02, 2026, 02:56 PM IST
rain alert

Synopsis

ഒമാനിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഒക്ടോബർ 3 ശനിയാഴ്ച വരെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ തീരദേശ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.

മസ്കറ്റ്: അറേബ്യൻ കടൽത്തീര മേഖലകളിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം മൂലം ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഒക്ടോബർ 3 ശനിയാഴ്ച വരെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ തീരദേശ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.

പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും മഴയും കാരണം റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്. മലവെള്ളപ്പാച്ചിലിനും വാദികൾ നിറഞ്ഞു കവിയുന്നതിനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകൾ കൃത്യമായി പിന്തുടരണമെന്നും വാദികൾ മുറിച്ചുകടക്കാനോ ഇറങ്ങാനോ ശ്രമിക്കരുതെന്നും ജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദീനയിലെ പവർ സ്റ്റേഷന് നേരെ ഹൂതി ഡ്രോൺ ആക്രമണം; ഇരുഹറമുകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സഖ്യസേന
സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ ഹൂതികളുടെ മിസൈലാക്രമണം; ആകാശത്തുവെച്ച് തകർത്ത് സഖ്യസേന