
മസ്കറ്റ്: ഒമാനില്‍ ഇന്ന് ചെറിയ പെരുന്നാൾ. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ വിശുദ്ധ റമദാന് 30 പൂര്‍ത്തിയാക്കിയാണ് ചെറിയ പെരുന്നാളെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഒമാനിലെ എല്ലാ പൗരന്മാര്ക്കും താമസക്കാര്‍ക്കും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്നു. ഈ അനുഗ്രഹീത അവസരത്തിൽ സന്തോഷകരമായ ഈദ് ആശംസിക്കുകയും അവർക്കും അവരുടെ രാജ്യങ്ങളിലെ ജനങ്ങൾക്കും നന്മയും ശാശ്വത സ്ഥിരതക്കും വേണ്ടി സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന് സുൽത്താൻ പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിങ്ങൾക്കും സമാധാനം, പുരോഗതി, സമൃദ്ധി എന്നിവ കൈവരട്ടെയെന്നും ആശംസിച്ചു.ബൗഷറിലുള്ള സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്കിലാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഈദ് നമസ്കാരം നിര്‍വ്വഹിച്ചത്.
വിവിധ അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കും സുൽത്താൻ ആശംസകൾ കൈമാറി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ്സ ആൽ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ ആൽ സബാഹ്, ജോർഡൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർക്ക് ഫോണിലൂടെ ആശംസകൾ കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam