കൊവിഡ് പ്രതിരോധ നിയമം ലംഘിച്ച സ്വദേശിക്ക് ഒരു വര്‍ഷം തടവും പിഴയും

Published : Aug 13, 2020, 03:19 PM ISTUpdated : Aug 13, 2020, 03:21 PM IST
കൊവിഡ് പ്രതിരോധ നിയമം ലംഘിച്ച സ്വദേശിക്ക് ഒരു വര്‍ഷം തടവും പിഴയും

Synopsis

രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിരുന്ന സമയത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് മദ്യപിച്ചു നിയന്ത്രണമില്ലാതെ വാഹനമോടിച്ചതിനാണ് കോടതി ശിക്ഷിച്ചതെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്റെ പ്രസ്താവനയില്‍ പറയുന്നു.

മസ്കറ്റ്: കൊവിഡ്  മഹാമാരിയെ പ്രതിരോധിക്കാന്‍ ഒമാന്‍ സുപ്രിം കമ്മറ്റി രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള നിയമം ലംഘിച്ച സ്വദേശിക്ക് ഒരു വര്‍ഷം തടവും പിഴയും. നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഒമാന്‍ സ്വദേശിക്ക് ഒരു വര്‍ഷം തടവിന് പുറമെ രണ്ടായിരം ഒമാനി റിയാല്‍ പിഴയും ചുമത്തി വടക്കന്‍ ബാത്തിനായിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിരുന്ന സമയത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് മദ്യപിച്ചു നിയന്ത്രണമില്ലാതെ വാഹനമോടിച്ചതിനാണ് കോടതി ശിക്ഷിച്ചതെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്റെ പ്രസ്താവനയില്‍ പറയുന്നു. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ റോയല്‍ ഒമാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

അറ്റകുറ്റപ്പണികള്‍ക്ക് പോയ വീട്ടിലെ ജോലിക്കാരിയെ ശല്യം ചെയ്തു; ദുബായില്‍ പ്രവാസി യുവാവിനെതിരെ നടപടി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു