Oman Entry Rules : യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകള്‍

Published : Dec 19, 2021, 03:10 PM IST
Oman Entry Rules : യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകള്‍

Synopsis

യുഎഇയില്‍ നിന്ന് ഒമാനിലേക്ക് വരുന്നവര്‍ക്കുള്ള നിബന്ധനകള്‍ വ്യക്തമാക്കിക്കൊണ്ട് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുതിയ അറിയിപ്പ് പുറപ്പെടുവിച്ചു.

മസ്‍കത്ത്: യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള (UAE to Oman) യാത്രകള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കി. ഇത് സംബന്ധിച്ച് ഒമാന്‍ സിവില്‍‌ ഏവിയേഷന്‍ അതോരിറ്റി (Oman Civil Aviation Authority), രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും പ്രത്യേക സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ഒമാനിലെയും യുഎഇയിലെയും പൗരന്മാര്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ നിബന്ധനകള്‍ ബാധകമാണ്.

ഒമാനിലേക്ക് വരുന്നവര്‍ https://covid19.emushrif.om/ എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ ഒമാന്‍ അംഗീകരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണം. ഒപ്പം ഒമാനില്‍ പ്രവേശിക്കുന്നതിന് 14 ദിവസത്തിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ ഫലവും വെബ്‍സൈറ്റില്‍ നല്‍കണം.

ഒമാനിലേക്ക് കൊണ്ടുവരുന്ന എല്ലാ യാത്രക്കാരുടെയും രേഖകള്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. രേഖകളെല്ലാം ശരിയാക്കി വെയ്‍ക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏതെങ്കിലും യാത്രക്കാരനെ ഒമാനിലേക്ക് കൊണ്ടുവന്നാല്‍ വിമാനക്കമ്പനി പിഴ അടയ്‍ക്കേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.


1. https://covid19.emushrif.om/ വെബ്‍സൈറ്റിലെ രജിസ്‍ട്രേഷന്‍
2. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
3. നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പി.സി.ആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍


1. https://covid19.emushrif.om/ വെബ്‍സൈറ്റിലെ രജിസ്‍ട്രേഷന്‍
2. നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം അല്ലെങ്കില്‍ ഒമാനിലെത്തിയ ശേഷം പി.സി.ആര്‍ പരിശോധന നടത്താനുള്ള റിസര്‍വേഷന്‍
3. ഒമാന്‍ സ്വദേശികളോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരോ അല്ലാത്തവര്‍ക്ക് ക്വാറന്റീന്‍ സെന്റര്‍ റിസര്‍വേഷന്‍ രേഖ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി