
മസ്കറ്റ്: ഒമാനിലേക്ക് കടൽമാർഗം നിയമവിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ച 28 ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡ് കമാൻഡ് അറസ്റ്റ് ചെയ്തു. മസ്കറ്റ് ഗവർണറേറ്റിലെ അൽ സീബ് തീരത്തിന് സമീപം ബോട്ടിൽ എത്തിയ സംഘത്തെയാണ് സുരക്ഷാസേന പിടികൂടിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ ദേശീയതയോ മറ്റ് വ്യക്തിഗത വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. സമീപകാലത്ത് അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും തടയുന്നതിനായി കടൽ അതിർത്തികളിലെ നിരീക്ഷണം റോയൽ ഒമാൻ പൊലീസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സമുദ്രമാർഗം നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും സുരക്ഷാ ഏജൻസികൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
قيادة شرطة خفر السواحل تلقي القبض على 28 شخصًا من جنسيات آسيوية على متن قارب قبالة شاطئ ولاية السيب أثناء محاولتهم الدخول إلى البلاد بطريقة غير مشروعة، وتُستكمل الإجراءات القانونية بحقهم.#شرطة_عمان_السلطانية
— شرطة عُمان السلطانية (@RoyalOmanPolice) July 30, 2026
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam