കസാഖിസ്ഥാൻ വിമാനാപകടം; അനുശോചനമറിയിച്ച് ഒമാൻ

Published : Dec 27, 2024, 04:14 PM IST
കസാഖിസ്ഥാൻ വിമാനാപകടം; അനുശോചനമറിയിച്ച് ഒമാൻ

Synopsis

അസർബൈജാൻ എയർലൈൻസ് യാത്രാവിമാനം തകര്‍ന്ന് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് ഒമാൻ. 

മസ്കറ്റ്: അസർബൈജാൻ എയർലൈൻസ് യാത്രാവിമാനം തകര്‍ന്ന് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് ഒമാൻ. അസർബൈജാൻ, കസാഖിസ്ഥാൻ എന്നിവിടങ്ങളിലെ സർക്കാരുകളോടും ജനങ്ങളോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

പടിഞ്ഞാറൻ കസാഖിസ്ഥാനിലെ അക്തൗ നഗരത്തിന് സമീപം നടന്ന ദാരുണമായ ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് ഒമാൻ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അസർബൈജാനിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ കസാഖിസ്ഥാനിലെ അക്തൂവിൽ തകർന്നു വീണ വിമാനത്തിൽ യാത്ര ചെയ്തിരുന്ന 38 പേരാണ് മരിച്ചത്.

Read Also - മകനെ കാണാൻ നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ടു; വിമാനത്തിൽ വെച്ച് ഹൃദയാഘാതം, മുൻ പ്രവാസി മരിച്ചു

അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ നിന്ന് റഷ്യയിലേക്ക് പോയ അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസാഖിസ്ഥാനിലെ അക്തു വിമാനത്താവളത്തിൽ അയിന്തിര ലാന്റിങിന് അനുമതി തേടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് ജീവനക്കാർ ഉൾപ്പെടെ 72 പേർ വിമാനത്തിലുണ്ടായിരുന്നു. ഇവരിൽ പകുതിയോളം പേരെ രക്ഷിക്കാനായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ