എയർപോർട്ടിലിറങ്ങിയ യാത്രക്കാരന്‍റെ ലഗേജിൽ സംശയം; പെട്ടി തുറന്ന് നോക്കിയപ്പോൾ തുണികൾക്കുള്ളിൽ പൊതിഞ്ഞ കഞ്ചാവ്

Published : Feb 12, 2025, 06:23 PM IST
എയർപോർട്ടിലിറങ്ങിയ യാത്രക്കാരന്‍റെ ലഗേജിൽ സംശയം; പെട്ടി തുറന്ന് നോക്കിയപ്പോൾ തുണികൾക്കുള്ളിൽ പൊതിഞ്ഞ കഞ്ചാവ്

Synopsis

പെട്ടി വിശദമായി പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയില്‍ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തിയത്. 

മസ്കറ്റ്: ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ യാത്രക്കാരന്‍റെ പെട്ടിയിൽ നിന്ന് കഞ്ചാവ് പിടികൂടി. എട്ട് കിലോയോളം കഞ്ചാവാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഒ​മാൻ ക​സ്റ്റം​സ് അ​ധി​കൃ​ത​രാ​ണ് രാ​ജ്യ​ത്തേ​ക്ക് 7.940 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​ത്.​ 

വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​ന്റെ സ്വ​കാ​ര്യ ല​ഗേ​ജി​നു​ള്ളി​ൽ വ​ള​രെ വി​ദ​ഗ്ധ​മാ​യ നി​ല​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പെട്ടിയില്‍ വസ്ത്രങ്ങൾക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. പെട്ടി പരിശോധിച്ച് കഞ്ചാവ് പുറത്തെടുക്കുന്നതിന്‍റെ വീഡിയോ ഒമാന്‍ കസ്റ്റംസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ കണ്ട കാഴ്ച; മണൽപ്പരപ്പിൽ പരതി രണ്ടുപേർ, പരിശോധനയിൽ പിടിച്ചെടുത്തത് മയക്കുമരുന്ന്
രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായ വിവരം, മകനെ മറയാക്കി മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ 48കാരൻ പിടിയിൽ