
മസ്കറ്റ്: പ്രതിരോധ കാര്യങ്ങൾക്കായുള്ള ഒമാന്‍റെ ഉപപ്രധാനമന്ത്രി സെയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ഇന്ത്യൻ സ്ഥാനപതി ഗോഡവർത്തി വെങ്കിട് ശ്രീനിവാസുമായി അൽ മുര്തഫാ ക്യാമ്പിലുള്ള ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ ഒമാനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദ ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും അവലോകനം ചെയ്തു. പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതോടൊപ്പം പല മേഖലയിലെയും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam