സംശയം തോന്നി മിന്നൽ റെയ്ഡ്, വാടക വീട്ടിൽ നിന്ന് യുവാവിനെ പിടികൂടി, അനധികൃതമായി നടത്തിയത് ക്രിപ്‌റ്റോകറൻസി ഖനനം

Published : Jul 31, 2025, 05:09 PM ISTUpdated : Jul 31, 2025, 05:14 PM IST
man arrested in kuwait

Synopsis

അമിതമായ വൈദ്യുതി ഉപയോഗത്തിനും പൊതു ഗ്രിഡിന്മേലുള്ള സമ്മർദ്ദത്തിനും കാരണമാകുന്നതിനാൽ ഈ പ്രവർത്തനം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്.

കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനത്തിൽ ഏർപ്പെട്ട ഒരു പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമിതമായ വൈദ്യുതി ഉപയോഗത്തിനും പൊതു ഗ്രിഡിന്മേലുള്ള സമ്മർദ്ദത്തിനും കാരണമാകുന്നതിനാൽ ഈ പ്രവർത്തനം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ഇത് വൈദ്യുതി വിതരണത്തിന്‍റെ സ്ഥിരതയെ ബാധിക്കുന്നു.

ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിരീക്ഷണവും തുടർനടപടികളും തുടരാനുള്ള ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫിന്‍റെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയത്തിന്‍റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രതി അടുത്തിടെ പൗരത്വം റദ്ദാക്കപ്പെട്ട ഒരാളുടെ വീടാണ് വാടകയ്ക്ക് എടുത്തിരുന്നതെന്ന് ഫീൽഡ് അന്വേഷണങ്ങളിൽ കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്ന് അനുമതി നേടിയ ശേഷമാണ് റെയ്ഡ് നടത്തിയതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം