ഒമാനില്‍ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വലിയ പെരുന്നാള്‍ അവധി നീട്ടി

By Web TeamFirst Published Jul 27, 2020, 3:13 PM IST
Highlights

ആദ്യം ജൂലൈ 30 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.

മസ്കറ്റ്: ഒമാനില്‍ വലിയ പെരുന്നാള്‍ അവധി നീട്ടി. വലിയ പെരുന്നാള്‍ അവധി മൂന്നു ദിവസം കൂടി അധികം നല്‍കുവാന്‍ ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ് നിര്‍ദ്ദേശം നല്‍കി.

ഇതനുസരിച്ച് ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് ആറ് വ്യാഴാഴ്ച വരെ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ആദ്യം ജൂലൈ 30 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. വലിയ പെരുന്നാള്‍ അവധിക്ക് ശേഷം ഓഗസ്റ്റ് 9 മുതല്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.

ഖത്തറില്‍ നിയന്ത്രണങ്ങള്‍ നീങ്ങുന്നു; ജുമുഅ ആരംഭിക്കും, ബാര്‍ബര്‍ ഷോപ്പുകളും റെസ്റ്റോറന്‍റുകളും തുറക്കും


 

click me!