
മസ്‌കറ്റ്: കൊവിഡ് 19 വാക്സിനേഷന് ഒമാനില്‍ തുടക്കമായി. ഗുരുതര രോഗബാധിതരും മുതിര്‍ന്നവരും രോഗപ്രതിരോധ ശേഷിയില്ലാത്തവരുമടക്കം മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്കായായാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക. ഇന്ന് രാവിലെ അല്‍-സീബ് സ്‌പെഷ്യലിസ്റ്റ് കോംപ്ലക്സില്‍ നടന്ന പ്രാരംഭ വാക്‌സിനേഷന്‍ പ്രചാരണ വേളയില്‍
മന്ത്രി ഡോ. അഹമ്മദ് അല്‍ സൈഡീ ആദ്യ ഡോസ് സ്വീകരിക്കുകയുണ്ടായി .
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മൂന്നിടങ്ങളിലാണ് വാക്‌സിനേഷന്‍. സീബ്, ബോഷര്‍, ഖുറിയാത്ത് എന്നിവിടങ്ങളിലെ സ്‌പെഷലൈസ്ഡ് പോളിക്ലിനിക്കുകളാണ് പ്രാരംഭ ഘട്ടത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. 15,600 ഡോസ് വാക്സിന്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി എത്തിയിരുന്നു. ഒമാനിലെ ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്ക് വാക്‌സിനുകള്‍ എത്തിക്കാനുള്ള ഒരുക്കങ്ങളാണ് ആരോഗ്യ മന്ത്രാലയം നടത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam