കൊവിഡ് വാക്‌സിന്‍: ഒമാന്‍ ആരോഗ്യ മന്ത്രി മൂന്നാം ഡോസ് സ്വീകരിച്ചു

By Web TeamFirst Published Nov 16, 2021, 6:41 PM IST
Highlights

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റി രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ വിതരണത്തിന് അംഗീകാരം നല്‍കിയിരുന്നു. 

മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ(Covid vaccine) മൂന്നാം ഡോസ് (third dose)ഒമാന്‍ ആരോഗ്യമന്ത്രി (Oman Health Minister)ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി സ്വീകരിച്ചു. ഇതിനകം തന്നെ പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് നല്‍കി തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റി രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ വിതരണത്തിന് അംഗീകാരം നല്‍കിയിരുന്നു. 

ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്ക് മാത്രം

മസ്‌കത്ത്(നവംബര്‍ 16): ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന 11 പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ 3,04,441 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,864പേരും ഇതിനോടകം രോഗമുക്തരായി. ആകെ 4,113 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായിട്ടുള്ളത്. 98.5 ശതമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

രാജ്യത്ത് ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 464 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 11 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

click me!