കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം

Published : Oct 23, 2022, 07:39 PM ISTUpdated : Oct 23, 2022, 07:44 PM IST
കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം

Synopsis

കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ചകളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ താഴ്ന്ന നിലയിലാണ്. ശൈത്യകാലമായതിനാല്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

എന്നാല്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 50 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, നാഡീ സംബന്ധമായ രോഗങ്ങളുള്ളവര്‍, രക്ത സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ പ്രമേഹം, അമിതവണ്ണമുള്ളവര്‍, കുട്ടികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നുണ്ട്. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. 

Read More - കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് പറക്കാം; പരിമിതകാല ഓഫറുമായി വിമാന കമ്പനി

ഖത്തറില്‍ അല്‍ വാസ്‍മി സീസണ്‍ തുടങ്ങി; ഇനി മഴക്കാലം

ദോഹ: ഖത്തറില്‍ അല്‍ വാസ്‍മി സീസണ്‍ എന്ന് അറിയപ്പെടുന്ന മഴക്കാലത്തിന് തുടക്കമായി. ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ ആറ് വരെ 52 ദിവസം ഇനി രാജ്യത്ത് മഴക്കാലമായിരിക്കുമെന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മേഘങ്ങള്‍ പടിഞ്ഞാറ് നിന്ന് കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കുന്ന ഈ കാലയളവില്‍ പൊതുവെ നല്ല മഴ ലഭിക്കുമെന്നാണ് സൂചന.

ഇന്നലെ മുതല്‍ തന്നെ ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. സീസണിന്റെ തുടക്കത്തില്‍ തന്നെ നല്ല മഴ ലഭിക്കുന്നത് വരും ദിവസങ്ങളിലും നല്ല മഴ ലഭിക്കുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം ഇടിയോടു കൂടിയ മഴയാണ് ലഭിച്ചത്. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലാണ് പ്രധാനമായും മഴ പെയ്‍തത്.

Read More -  പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി

പകൽ സമയം ചൂടും രാത്രി പൊതുവേ മിതമായ കാലാവസ്ഥയുമാകും ഖത്തറില്‍ ഈ സമയങ്ങളില്‍ അനുഭവപ്പെടുക. വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റും രൂപപ്പെടും. വിവിധ ഇനങ്ങളില്‍പെട്ട പ്രാദേശിക സസ്യജാലങ്ങളുടെ വളർച്ചയ്ക്ക് വളരെ സഹായകമാണ് അൽ വാസ്‍മി സീസണ്‍. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന