
മസ്കറ്റ്: കടിയേറ്റാല്‍ അതികഠിനമായ വേദനയും ഛര്‍ദ്ദിയുമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍, കൊടുംവിഷം പേറുന്ന ചിലന്തികള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. അപകടകാരിയായ ബ്ലാക്ക് വിഡോ സ്പൈഡറിനെതിരെ (ലാട്രോഡെക്ടസ്) മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മന്ത്രാലയം. അടുത്തിടെ നിരവധി ബ്ലാക്ക് വിഡോ സ്പൈഡറിന്‍റെ നിരവധി ശരീര ഒമാന്‍റെ വിവിധ പ്രദേശങ്ങളില്‍ ശേഖരിച്ചിരുന്നു. ഇതോടെയാണ് ആശങ്ക ഉയര്‍ന്നത്. ചില ബ്ലാക്ക് വിഡോ സ്പൈഡറുകളില്‍ ഈ വരകള്‍ കാണപ്പെടാറില്ല. വീടുകള്‍, പൂന്തോട്ടങ്ങള്‍, ഷെഡുകള്‍, ധ്യാനപ്പുരകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഇനത്തില്‍പ്പെട്ട ചിലന്തികളെ സാധാരണയായി കണ്ടുവരാറുള്ളത്.
Read Also - ലാന്‍ഡിങിനിടെ വിമാനത്തില്‍ പുക; ഉടനടി ഇടപെടൽ, ഹൈഡ്രോളിക് സംവിധാനത്തിലെ ഓയില്‍ ചോര്‍ച്ചയെന്ന് വിശദീകരണം
ഇവയുടെ സാന്നിധ്യം ഒമാനില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പൊതുസുരക്ഷക്കായി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. മറ്റ് ചിലന്തികളില്‍ നിന്ന് വ്യത്യസ്തവും അപകടകാരികളുമാണ് ഈ ചിലന്തികള്‍. കറുത്ത നിറമാണ് ഇവയുടെ ശരീരത്തിന്. കറുപ്പില്‍ ചുവപ്പ്, ഓറഞ്ച്, തവിട്ട് നിറത്തിലുള്ള വരകളും കാണപ്പെടുന്നു.
കൊടിയ വിഷമുള്ള ഈ ചിലന്തികള്‍ കടിച്ചാല്‍ കടിയേറ്റ ഭാഗത്ത് തടിപ്പോട് കൂടി വേദന, പേശികളുടെ ബലഹീനത എന്നിവയാണ് അനുഭവപ്പെടുന്നത്. ഇതിന് പുറമെ മനം പുരട്ടല്‍, ഛര്‍ദ്ദി, അടിവയറ്റിലെ കൊളുത്തിവലിക്കുന്ന പോലുള്ള വേദന എന്നീ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. ഈ ചിലന്തികളുടെ കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങളും മന്ത്രാലയം വ്യക്തമാക്കി. കടിയേറ്റാല്‍ പരിഭ്രാന്തരാകേണ്ടെന്നും കടിയേറ്റ സ്ഥലത്ത് ഐസ് പാക്കുകള്‍ വെക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. കടിയേറ്റ സ്ഥലത്തെ തടിപ്പും വേദനയും കുറയാന്‍ ഇത് സഹായിക്കും. ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നേടുകയും വേണം. ഇത്തരത്തിലുള്ള ചിലന്തികളെ കണ്ടാന്‍ വിവരം മസ്കറ്റ് മുന്‍സിപ്പാലിറ്റിയെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. 1111 എന്ന നമ്പരില്‍ വിവരം അറിയിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ