
മസ്കറ്റ്: ഒമാനില്‍ ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. നിരോധനം പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുല്‍പ്പാദനം, സ്വാഭാവിക വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ലംഘിച്ചാൽ 5,000 റിയാൽ വരെ പിഴയോ മൂന്നു മാസം തടവോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. ചെമ്മീൻ പിടിക്കാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും മത്സ്യബന്ധന ലൈസൻസ് റദ്ദാക്കുകയും ചെയ്യും. നിയമനടപടികളും പിഴകളും ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Read Also - യാത്രക്കാരുടെ ശ്രദ്ധക്ക്; താമസ, സന്ദര്‍ശക വിസാ നടപടികള്‍ ലളിതമാക്കി, പുതിയ നിബന്ധനകള്‍ ഇങ്ങനെ
പ്രധാന ഗള്‍ഫ് രാജ്യത്തേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ വിസ്താര എയര്‍, ടിക്കറ്റ് നിരക്ക് ഇങ്ങനെ
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍. മുംബൈയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചുമാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക.
പുതിയ സര്‍വീസ് ഡിസംബര്‍ 15ന് ആരംഭിക്കുമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. എ321 നിയോ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ആഴ്ചയില്‍ നാല് വിമാന സര്‍വീസുകളാണ് ഉണ്ടാകുക. 30,599 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്ന 50-ാമത് വിമാനത്താവളമാണ് ദോഹ. യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ, സൗദി അറേബ്യയിലെ ദമാം, ജിദ്ദ, ഒമാനിലെ മസ്കത്ത് എന്നിവിടങ്ങളിലേക്കും നിലവില്‍ വിസ്താര എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകളാണിവ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ