പ്രഥമ ഒമാൻ അന്താരാഷ്ട്ര ഫൈൻ ആർട്സ് പ്രദർശനത്തിന് മസ്കറ്റിൽ തുടക്കം

By Web TeamFirst Published Mar 29, 2019, 1:32 AM IST
Highlights

പ്രഥമ ഒമാൻ അന്താരാഷ്ട്ര ഫൈൻ ആർട്സ് പ്രദർശനത്തിന് മസ്കറ്റിൽ തുടക്കം. കൺവൻഷൻ സെന്ററിൽ, ഒമാൻ ഭരണാധികാരി യുടെ ഉപദേശകൻ അബ്ദുൽ അസീസ് മൊഹമ്മദ് അൽ റോവസ്‌ പ്രദർശനം ഉദ്ഘാടനം ചെയ്തു


മസ്കത്ത്: പ്രഥമ ഒമാൻ അന്താരാഷ്ട്ര ഫൈൻ ആർട്സ് പ്രദർശനത്തിന് മസ്കറ്റിൽ തുടക്കം. കൺവൻഷൻ സെന്ററിൽ, ഒമാൻ ഭരണാധികാരി യുടെ ഉപദേശകൻ അബ്ദുൽ അസീസ് മൊഹമ്മദ് അൽ റോവസ്‌ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ നിന്നുമടക്കമുള്ള കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്, പ്രദർശനം ഇന്ന് സമാപിക്കും.

ഒമാൻ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തു സംഘടിപ്പിക്കുന്ന പ്രഥമ ഫൈൻ ആർട്സ് പ്രദർശനമാണ് കൺവൻഷൻ സെന്ററിൽ ആരംഭിച്ചിരിക്കുന്നത്.  പെയിന്റിംഗ് , ഫോട്ടോഗ്രാഫി , കാലിഗ്രഫി , ക്രാഫ്റ്റിങ് , സെറാമിക് എന്നീ ഇനങ്ങളിൽ , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 116 ലധികം കലാകാരമാർ ഈ പ്രദർശനത്തിൽ പന്കെടുക്കുന്നുണ്ട്.

രാജ്യത്തെ ചിത്രകാരന്മാർക്കു വേണ്ടി 1992 മുതൽ ഒമാൻ ഫൈയിങ് ആർട്സ് സൊസൈറ്റി ദേശിയ തലത്തിൽ ചിത്ര പ്രദർശനങ്ങൾ നടത്തിവരുന്നുണ്ട്. ഈ വര്‍ഷം മുതൽ ഒമാനിലെ ചിത്രകാരന്മാർക്കു വേണ്ടി ഒരു അന്താരാഷ്ട്ര വേദി കൂടി തുറന്നുവെന്നത് ശ്രദ്ധേയമാണ്. ഉയർന്ന ഒമാൻ സർക്കാർ ഉദ്യോഗസ്ഥർ ,വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ എന്നിവരും പ്രദർശന നഗരിയിൽ എത്തിയിരുന്നു.

click me!