കൊവിഡ്: ഒമാനില്‍ 504 പേര്‍ക്ക് കൂടി രോഗമുക്തി

By Web TeamFirst Published Aug 3, 2021, 7:05 PM IST
Highlights

309 പേര്‍ക്ക് കൂടി രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 297,431 ലെത്തിയതായി മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 504 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനകം രാജ്യത്ത് 280,927 പേര്‍ക്ക് രോഗം ഭേദമായി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

309 പേര്‍ക്ക് കൂടി രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 297,431 ലെത്തിയതായി മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്  94.5 % ആയി ഉയര്‍ന്നു. നിലവില്‍ 485 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തീവ്ര  പരിചരണ  വിഭാഗത്തില്‍  210  പേരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയതായി 9 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3877 പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടിട്ടുള്ളത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!