ഒമാനില്‍ 22 പുതിയ കൊവിഡ് കേസുകള്‍ കൂടി, ഒരു മരണം

By Web TeamFirst Published Apr 13, 2022, 4:22 PM IST
Highlights

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 36 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് മുക്തരുടെ എണ്ണം വര്‍ദ്ധിച്ചു. രാജ്യത്ത് 22  പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലായിരുന്ന 33  പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത്  3,83,809 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,88,763  പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 98.7 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി ഒരു മരണമാണ്  റിപ്പോര്‍ട്ട് ചെയ്തത്. ആകെ  4,257 പേര്‍ കൊവിഡ് മൂലം രാജ്യത്ത് ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 36 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5 പേര്‍ മാത്രമാണ്  ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍  തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്. 

No. 576
April 13, 2022 pic.twitter.com/btuDQZb2rm

— وزارة الصحة - عُمان (@OmaniMOH)
click me!