ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാൻ ഭരണാധികാരി

Published : Apr 11, 2024, 01:31 PM IST
ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാൻ ഭരണാധികാരി

Synopsis

വിലായത്തിലെ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദിലാണ് സുൽത്താൻ പെരുന്നാൾ നമസ്കാരം നടത്തിയത്.

മസ്കറ്റ്: ഒമാനിലെ സീബ് വിലായത്തില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്. വിലായത്തിലെ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദിലാണ് സുൽത്താൻ പെരുന്നാൾ നമസ്കാരം നടത്തിയത്.

ഒമാൻ മതകാര്യ മന്ത്രി മുഹമ്മദ് ബിൻ സൗദ് മാമറി പെരുന്നാൾ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി.
ഒമാനിലെ കിരീടാവകാശിയും സാംസ്കാരിക-കായിക, യുവജന മന്ത്രിയുമായ സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ്, മറ്റു രാജകുടുംബാംഗങ്ങൾ, വിവിധ  വകുപ്പുകളിലെ മന്ത്രിമാർ, വിലായത്തുകളിലെ അധികാരികൾ, ശൂറാ  കൗൺസിൽ അംഗങ്ങൾ, ഒമാൻ സായുധ സേനകളുടെ കമാൻഡർമാർ, മറ്റ് സൈനിക, സുരക്ഷാ ഏജൻസി തലവന്മാര്‍ എന്നിവരും ഭരണാധികാരിയോടൊപ്പം  ഈദ് അൽ ഫിത്തർ പ്രാർത്ഥനകളില്‍ പങ്കെടുക്കാന്‍ എത്തി.

Read Also - പലസ്തീന്‍ ജനതക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കണം; പെരുന്നാള്‍ സന്ദേശത്തില്‍ സല്‍മാന്‍ രാജാവ്

അതേസമയം അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പെരുന്നാള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചത്. വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയര്‍മാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കും രാജ്യത്തെ എല്ലാവര്‍ക്കും മറ്റ് അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ശൈഖ് മുഹമ്മദ് പെരുന്നാളാശംസകള്‍ നേര്‍ന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അൽ ബദീയിലെ ഈദ് മുസല്ലയിൽ പ്രാർത്ഥന നിർവഹിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ