കര്‍ശന വാഹന പരിശോധന; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 21,858 നിയമലംഘനങ്ങൾ, 130 വാഹനങ്ങൾ പിടിച്ചെടുത്തു

Published : Apr 11, 2024, 12:42 PM ISTUpdated : Apr 11, 2024, 01:08 PM IST
 കര്‍ശന വാഹന പരിശോധന; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 21,858 നിയമലംഘനങ്ങൾ, 130 വാഹനങ്ങൾ പിടിച്ചെടുത്തു

Synopsis

പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് 23 പേരാണ് അറസ്റ്റിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കർശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് എല്ലാ ​ഗവർണറേറ്റുകളിലും പരിശോധനകകൾ നടത്തിയത്. പരിശോധനകളില്‍ ആകെ  21,858 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക്ക് വിഭാ​ഗം അറിയിച്ചു. 

130 വാഹനങ്ങൾ പിടിച്ചെടുത്തു. പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് 23 പേരാണ് അറസ്റ്റിലായത്. സെക്യൂരിറ്റി, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. റമദാൻ മാസത്തിലെ അവസാന വാരത്തിലെ ഗതാഗത സാഹചര്യം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ട്രാഫിക് ഓപ്പറേഷൻസ് സെക്ടർ എല്ലാ സർക്കുലർ മെയിൻ, എക്‌സ്‌പ്രസ് വേ, എക്‌സ്‌റ്റേണൽ റോഡുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത ട്രാഫിക് സുരക്ഷാ പദ്ധതി രൂപീകരിച്ചിരുന്നതായി ജനറല്‍ ട്രാഫിക് വിഭാഗത്തിലവെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ട്രാഫിക് അവയര്‍നെസ് വകുപ്പ് ഉദ്യോഗസ്ഥനായ ലെഫ്. കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ പറഞ്ഞു. 

(പ്രതീകാത്മക ചിത്രം)

Read Also -  സൗദി പഴയ സൗദി അല്ല, കേരളത്തെ വെല്ലുന്ന പച്ചപ്പ്; മരുഭൂമിയില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചകള്‍ വൈറൽ

യുഎഇയിലെ കൊലപാതകം; പ്രതികള്‍ ഒമാനില്‍ പിടിയില്‍, അറസ്റ്റിലായത് മൂന്ന് പ്രവാസികള്‍

മസ്കറ്റ്: കൊലപാതക കേസില്‍ യുഎഇ തിരയുന്ന മൂന്ന് പ്രതികള്‍ ഒമാനില്‍ അറസ്റ്റില്‍. മൂന്ന് വിദേശികളാണ് പിടിയിലായത്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആണ് ഏഷ്യക്കാരായ ഇവരെ പിടികൂടിയത്. ഒരേ രാജ്യക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് ഏഷ്യക്കാരെ യുഎഇ തിരഞ്ഞത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ