Pardon to Prisoners : ഒമാനില്‍ പ്രവാസികളടക്കം 229 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

By Web TeamFirst Published Jan 10, 2022, 5:43 PM IST
Highlights

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രാജ്യത്തിന്റെ ഭരണമേറ്റെടുത്തതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. 
 

മസ്‌കറ്റ്: ഒമാനില്‍(Oman) വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് മോചനം(pardon) നല്‍കാന്‍ ഉത്തരവിട്ട് ഒമാന്‍ ഭരണാധികാരി(Oman ruler) സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്. 70 വിദേശികള്‍ക്കുള്‍പ്പെടെ 229 തടവുകാര്‍ക്കാണ് ഒമാന്‍ ഭരണാധികാരി മോചനം നല്‍കിയത്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രാജ്യത്തിന്റെ ഭരണമേറ്റെടുത്തതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. 


 



جلالة السّلطان المعظّم يُصدر عفوًا ساميًا عن عدد من نزلاء السجن. pic.twitter.com/OrPs0Te2Xr

— وكالة الأنباء العمانية (@OmanNewsAgency)
click me!